Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് കന്യെ വെസ്റ്റ‌്

kanye-west-amruthanandamayi

മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ തുറന്നു പറച്ചിൽ. ട്വിറ്ററിലാണ് ലോകപ്രശസ്ത ഗായകനായ കന്യെ വെസ്റ്റ് ഇൗ വെളിപ്പെടുത്തൽ നടത്തിയത്.

ചിലപ്പോൾ നമുക്കെല്ലാവർക്കും ആലിംഗനങ്ങൾ ആവശ്യമാണെന്ന് വെസ്റ്റ് ആദ്യം ട്വീറ്റ് ചെയ്തു. പിന്നാലെ മൂന്നു കോടി ഇരുപതു ലക്ഷം ആലിംഗനങ്ങൾ കൊടുത്തയാളാണ് അമ്മ മാതായെന്ന് എഴുതി അമൃതാനന്ദമയിയുടെ ചിത്രം സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുൽ ഇൗശ്വർ ഉൾപ്പടെ ഒട്ടേറെ ആളുകളാണ് ഇൗ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. എന്നാൽ ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ട്വീറ്റ് അദ്ദേഹം ചെയ്തതെന്ന് അറിയില്ല.

21 ഗ്രാമി പുരസ്കാരങ്ങൾ നേടിയ വെസ്റ്റ് ഹോളിവുഡ് മോഡലായ കിം കർദഷ്യാന്റെ ഭർത്താവാണ്. ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ അടുത്ത കാലത്തിറങ്ങിയ സൃഷ്ടികൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.