Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയെയും മറികടന്ന് സായി പല്ലവി !

sai-pallavi

ഇന്ത്യയിലും വിദേശത്തും വൻ വിജയം നേടിയ ചിത്രമാണ് ബാഹുബലി. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങളും അവയിലെ പാട്ടുകളും വലിയ ഹിറ്റുകളായിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ ‘സാഹോരെ ബാഹുബലി’ എന്ന ഗാനം യൂട്യൂബിൽ തരംഗമായിരുന്നു. 

യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ തെന്നിന്ത്യൻ ഗാനമെന്ന റെക്കോർഡ് ഇൗ പാട്ടിനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സായി പല്ലവി നായികയായെത്തിയ ഫിദ എന്ന തെലുങ്ക് ചിത്രത്തിലെ ‘വച്ചിൻഡെ’ എന്ന ഗാനം കാഴ്ചക്കാരുടെ എണ്ണത്തിൽ സാഹോരെയെ മറികടന്നു. 118 മില്ല്യൺ ആളുകളാണ് ഇൗ ഗാനം യൂട്യൂബിലൂടെ കണ്ടത്. ‘സാഹോരെ ബാഹുബലി’ കണ്ടതാകട്ടെ 115 മില്ല്യൺ ആളുകളും.

സായി പല്ലവിയുടെ നൃത്തം തന്നെയാണ് ഇൗ പാട്ടിന്റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാർത്തിക്ക് ഇൗണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ്. തെലുങ്കിൽ വൻ വിജയമായിരുന്ന ഫിദയിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 149 മില്ല്യൺ ആളുകൾ കണ്ട ‘വൈ ദിസ് കൊലവെറിയാണ്’ ഏറ്റവുമധികം ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം.