Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിറങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ പാട്ട് പുറത്തിറക്കി അണിയറക്കാർ

kadamban-song

ആര്യ നായകനായ കടമ്പൻ എന്ന ചിത്രം ബോക്സ് ഒാഫിസിൽ വലിയ വിജയമൊന്നും നേടാത്ത സിനിമയായിരുന്നു. കാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി കാതറിൻ ട്രീസയായിരുന്നു നായിക. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങൾ പക്ഷേ ഇൗയടുത്ത ദിവസങ്ങളിലാണ് അണിയറക്കാർ പുറത്തു വിട്ടത്. 

‘ആഗത കാലം’, ‘ഇളരത്തം സുഡേറാ’ തുടങ്ങിയ ഗാനങ്ങളാണ് അണിയറക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ റിലീസിനോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. യുവൻ ശങ്കർരാജ ഇൗണം കൊടുത്തിരിക്കുന്ന പാട്ടിന് വരികൾ രചിച്ചിരിക്കുന്നത് യുഗഭാരതിയാണ്. ആര്യയും കാതറിൻ ട്രീസയുമാണ് ഗാനങ്ങളുടെ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എൻ. രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.