Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവ ഗ്ലാമറസ് വേഷത്തിൽ അമലാ പോൾ: വിഡിയോ ഗാനം

amala-paul-new

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്ത്. അമല പോൾ നായികയാകുന്ന ചിത്രത്തിലെ ‘ഇപ്പോതു എൻ ഇന്ത’ എന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനരംഗത്തിൽ അതീവ ഗ്ലാമറസായാണ് അമല നായകനായ അരവിന്ദ സ്വാമിക്കൊപ്പം എത്തുന്നത്.

നടിയും ഗായികയുമായ ആൻഡ്രിയയും കാർത്തിക്കുമാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് അമരിഷ് ഗണേശ് ആണ് ഇൗണം നൽകിയിരിക്കുന്നത്. സിദ്ദിഖ് തന്നെയാണ് തമിഴിലും സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെയ് 17–ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.