Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊളിറ്റിക്കൽ ത്രില്ലറുമായി മഹേഷ് ബാബു; തീം സോങ് പുറത്തിറങ്ങി

mahesh-babu

തെലുങ്ക് ചിത്രം 'ഭാരത് ആനെ നേനു'വിന്റെ തീം സോങ് പുറത്തിറങ്ങി. മഹേഷ് ബാബു കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്.  പ്രകാശ് രാജ്, കെയ്റാ അദ്വാനി എന്നിവർ ചിത്രത്തിൽ പ്രധാന‌ വേഷങ്ങളിലെത്തുന്നുണ്ട്. ആക്ഷനും പ്രണയത്തിനും തുല്യപ്രാധാന്യം നൽകിയിരിക്കുന്നതാണ് ചിത്രം. ഭാരതിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.  'ഭാരത് ഏനും നാൻ' എന്ന പേരിൽ തമിഴിലും ചിത്രം തീയറ്ററുകളിലെത്തിയിട്ടുണ്ട് 

ഷെൻഭാഗരാജ്, അരവിന്ദ്, വിഘ്നേഷ് സായ് ചരൺ, സുജാത, നിൻസി, ഭാർഗവി, രോഷ്നി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാമജോഗയ ശാസ്ത്രിയുടേതാണ് വരികൾ.