Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ തിളങ്ങി അനുപമ; തേജ് ഐ ലവ്യുവിൽ മിന്നും പ്രകടനം

tej-i-love-you

പ്രേമത്തിലൂടെ മലയാളിക്ക് സുപരിചിതയായ നായികയാണ് അനുപമ പരമേശ്വരൻ. പക്ഷെ, മലയാളത്തിൽ പിന്നീട് കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാന്‍ അനുപമയ്ക്കായില്ല. അനുപമയുടെ ഭാഗ്യം തെളിഞ്ഞത് അന്യഭാഷാ ചിത്രങ്ങളിലാണ്. അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങാൻ പോകുന്ന തെലുങ്ക് ചിത്രമാണ് 'തേജ് ഐ ലവ് യു'. ചിത്രത്തിലെ 'ഹലോ പിള്ള' എന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. തകർപ്പൻ ഡാൻസുമായാണ് അനുപമ എത്തുന്നത്. സായ് ധരം തേജാണ് അനുപമയ്ക്കൊപ്പം എത്തുന്നത്. 

ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യാസിന്‍ നിസാറും മധുമിതയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. എ. കുരണാകരനാണ് ചിത്രത്തിന്റെ സംവിധാനം. പ്രണയത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നാളെ തീയറ്ററുകളിലെത്തും