Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വത്തെ ഹരംകൊള്ളിച്ച് അതിയ ഷെട്ടി; പുതിയ ഫാസ്റ്റ് നമ്പർ

athiya-shetty

യുവത്വത്തെ ആവേശത്തിലാക്കാൻ അതിയ ഷെട്ടിയും വരുൺ ധവാനും അടങ്ങുന്ന യുവതാരനിര വീണ്ടും. 'നവാബ് സാദെ' എന്ന ചിത്രത്തിലാണ് യുവതാര നിര എത്തുന്നത്. 

റൊമാന്റിക് കോമഡിയായാണ് ചിത്രം എത്തുന്നത്. വരുൺ ധവാന്‍, ശ്രദ്ധ കപൂർ, രാഘവ് ജുയാൽ, പുനീത് പഥക്, ധർമേഷ് യെലണ്ടെ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് ഗാനം യുടൂബിൽ കണ്ടത്. ജയേഷ് പ്രധാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. വരുൺ ധവാനും ശ്രദ്ധ കപൂറും ഒരുമിച്ചെത്തിയ മറ്റൊരു ഗാനവും നേരത്തെ മികച്ച പ്രതികരണമാണ് ലഭിച്ചത്.