Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഹൃദയ താള'വുമായി ദുൽഖർ; നിറകയ്യടി

karwaan

ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കന്ന കർവാനിലെ പുതിയ ഗാനങ്ങളെത്തി. 'ഹാർട്ട് ക്വെയ്ക്ക്', 'സാസേൻ' എന്നീ  മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോൻ. പ്രതീക് കുഹാദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് 'ഹാർട്ട് ക്വെയ്ക്കി'ന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകർഷ് ഖുറാനെയുടെതാണ് വരികൾ. 'സാസേൻ' എന്നഗാനത്തിന്റെ സംഗീതവും വരികളും പ്രതീക് കുഹാദ് തന്നെയാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ ഇർഫാൻഖാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മിഥില പൽക്കറാണ് നായികയായി എത്തുന്നത്. 

ദുൽഖർ സൽമാന്റെ ആരാധകർക്ക് ഈ ഗാനങ്ങൾ തീർച്ചയായും ഇഷ്ടപ്പെടുമെന്നാണ് പലരുടെയും അവകാശവാദം. പപോന്റെ മനോഹരമായ ശബ്ദത്തെയും ആരാധകർ പ്രകീര്‍ത്തിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഛോട്ടാസാ ഫസാന എന്ന ഗാനവും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു

മുന്ന് പേർ ചേർന്ന് ഒരു യാത്ര പോകുന്നതും യാത്രാ മധ്യേ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഊട്ടിയിലും കേരളത്തിലുമായാണ് കർവാന്റെ ചിത്രീകരണം പൂർത്തിയായത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. ആഗസ്റ്റ് മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. 

related stories