Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്ക് പ്രിയപ്പെട്ടവനായി 'സഞ്ജു', പുതിയഗാനം

sanju-new

രണ്‍ബീർ കപൂർ പ്രധാന വേഷത്തിലെത്തിയ സഞ്ജുവിലെ പുതിയ ഗാനമെത്തി. 'മുഛെ ചാന്ദ് പീ ലേ ചലോ' എന്നഗാനമാണ് എത്തിയിരിക്കുന്നത്. പ്രണയത്തിന്റെ മറ്റൊരു ഭാഗമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. നിഖിത ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമിലിന്റെ വരികൾ. എ ആർ റഹ്മാന്റെ സംഗീതം. കരിഷ്മാൻ ടന്നാ ആണ് ഗാനത്തിൽ എത്തുന്നത്. സഞ്ജയ് ദത്തിന്റെ ഉറ്റസുഹൃത്ത് കാമ്‌ലിയുടെ കാമുകി പിങ്കിയായാണ് കരിഷ്മാൻ എത്തുന്നത്. 

പിന്നീട് സഞ്ജുവിന് പിങ്കിയോട് തോന്നുന്ന ആകർഷണമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ആളുഗളാണ് ഗാനം യൂട്യൂബിൽ കണ്ടത്. 

രാജ് കുമാർ ഹിരാനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോക്സോഫീസിൽ  വൻ വിജയമാണ് നേടിയത്. ലോകവ്യാപകമായി 500 കോടി കളക്ഷൻ പിന്നിട്ടു എന്നാണ് ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഹിരാനി സഞ്ജയ് ദത്തിനെ വെള്ളപൂശാനാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. രൺബീറിനെ കൂടാതെ പരേഷ് പാവൽ, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.