Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ പ്രസരത്തിൽ തരംഗമായി 'അമ്മാ ദേഖ്'

Untitled-1

തകർപ്പൻ ഫാസ്റ്റ് നമ്പറുമായി നവാബ്സാദെ. അമ്മാ ദേഖ് എന്ന ഗാനമാണമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഗ്ലാമറും ചടുലമായ നൃത്തച്ചുവടുകളുമായാണ് ഗാനം എത്തുന്നത്. രാഘവ് ജുയൽ, പുനീത് ജെ പഥക്, ഇഷ റിഖി, ധർമേഷ് എലാണ്ടെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

സർദാര്‍ജി എന്നറിയപ്പെടുന്ന ഗുരീന്ദർ സീഗലും സുകൃതി കക്കാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെതാണ് വരികൾ. ഗുരീന്ദർ സീഗലിന്റെ തന്നെയാണ് സംഗീതം. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് ചിത്രം. വരുൺ ധവാൻ, ശ്രദ്ധ കപൂർ, അതിയ ഷെ‍ട്ടി എന്നിവര്‍ വിവിധ ഗാനങ്ങളിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജയേഷ് പ്രധാന്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 27ന് തീയറ്ററിലെത്തും.