Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപാട്ട് മതി ജീവിതം മാറി മറിയാൻ

teleugu

അജയ് ഭൂപതി ചിത്രം ആർ എക്സ് 100 ലെ പുതിയ ഗാനം പുറത്തിറങ്ങി. ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ചൈതൻ ഭരദ്വാജിന്റെതാണ് സംഗീതം. കാർത്തികേയ, പയാൽ രജ്പുത്, റാവു രമേഷ്, രാംകി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കോടികൾ നേടിയെടുത്ത ചിത്രമാണ് ആർ എക്സ് 100. ഗ്രാമീണനായ ശിവയുടെയും നഗരവാസിയായ പെണ്‍കുട്ടി ഇന്ദുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. 

യുവത്വത്തിന്റെ സംരംഭമാണ് ആർഎക്സ് 100. അത്യന്തം ആകാംക്ഷ നിറയുന്ന പേര് തന്നെയായിരുന്നു ആദ്യത്തെ പ്രത്യേകത. 15 മിനുട്ടിലാണ് ഓരോ പാട്ടും ചിട്ടപ്പെടുത്തിയതെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ ചൈതൻ ഭരദ്വാജ് പറഞ്ഞിരുന്നു. 

ചിത്രത്തിലെ 'പില്ലാരാ' എന്ന ഗാനം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചൈതന്യ പ്രസാദും സൈറശ്രീയും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ചൈതന്റെ ഈണങ്ങൾ കേട്ട് ഇഷ്ടപ്പെട്ടായിരുന്നു ആർഎക്സ് 100 ലേക്ക് സംവിധായകനായ അജയ് ഭൂപതി ചൈതനെ വിളിച്ചത്.