Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ നല്ല ദിനം എന്ന് വരും? അനിൽ കപൂർ ചോദിക്കുന്നു

anilkapoor-fanneykhan

എല്ലാവർക്കും ഒരു നല്ല ദിവസമുണ്ട്. പക്ഷെ അത് എന്നാണെണ് ചോദിക്കുകയാണ് അനിൽ കപൂർ ഈ ഗാനത്തിലൂടെ. ഐശ്വര്യ റായിയും അനിൽ കപൂറും പ്രധാന വേഷത്തിലെത്തുന്ന 'ഫനെഖാനിലെ' പുതിയ ഗാനമാണ് 'മേരെ അച്ചെ ദിൻ കബ് ആയേഗേ'. 

കഷ്ടപ്പാടുകൾക്കിടയിലും ശുഭാപ്തി വിശ്വാസവുമായി മുന്നോട്ടു പോകുന്ന ഒരു ടാക്സി ഡ്രൈവറായാണ് ഗാനത്തിൽ അനിൽ കപൂർ എത്തുന്നത്. കിഷോർകുമാറിനെയും മുഹമ്മദ് റഫിയെയും സ്നേഹിക്കുന്ന ഒരാൾ.ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ആ ടാക്സി ഡ്രൈവറുടെ ഓരോദിവസവും കടന്നു പോകുന്നത് എങ്ങനെയാണെന്ന് ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ് ഗാനം. അയാളുടെ ചെറിയ സന്തോഷങ്ങളും, നാളെയെ പറ്റിയുള്ള വലിയ ആകുലതകളുമാണ് പ്രമേയം. ഒടുവിൽ എനിക്ക് അങ്ങനെയൊരു നല്ലദിനം വരുമോ എന്നും അനിൽ കപൂറിന്റെ കഥാപാത്രം ചോദിക്കുന്നു. 

ഗാനം ആലപിച്ചിരിക്കുന്നതും സംഗീതമൊരുക്കിയതും അമിത് ത്രിവേദിയാണ്. ഇർഷാദ് കാമിലിന്റെതാണ് വരികള്‍. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഫനെഖാൻ. അതുൽ മഞ്ജ്രേക്കറാണ് ചിത്രത്തിന്റെ സംവിധാനം. ആഗസ്റ്റ് മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.