Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിത്തിരമാസം...കാർത്തിയുടെ കർഷക നൃത്തം

Karth-idance

കാർത്തി നായകനാകുന്ന കടൈകുട്ടി സിങ്കത്തിലെ ഫാസ്റ്റ് നമ്പർ പുറത്തിറങ്ങി. കർഷകനായി എത്തുന്ന കാർത്തിയുടെ നാട്ടിലെയും വീട്ടിലെയും ആഘോഷമാണ് ഗാനത്തിന്റെ പ്രമേയം. തകർപ്പൻ ഡാൻസുമായാണ് കാർത്തി എത്തുന്നത്. സായിഷയാണ് ചിത്രത്തിലെ നായിക. മഹാലിംഗമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡി ഇമ്മന്റേതാണ് സംഗീതം. 

ചിത്രത്തിൽ എട്ടുഗാനങ്ങളുണ്ട്. ഡി ഇമ്മൻ, ജിതിൻരാജ്, വന്ദന ശ്രീനിവാസൻ, സായ് വിഘ്നേഷ്, വി വി പ്രസന്ന, പ്രദീപ് കുമാർ എന്നിവർ ആലപിച്ചിരിക്കുന്നു. 

കാർത്തിക്ക് മാത്രമേ ഇത്രമനോഹരമായി ഈ വേഷം അവതരിപ്പിക്കാനാകൂ എന്നാണ് പലരുടെയും കമന്റ്സ്. പാണ്ടിരാജാണ് ചിത്രത്തിന്റെ സംവിധാനം. സൂര്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.