Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിനൊപ്പം കേരളം കണ്ട് ഇർഫാൻ ഖാൻ

karwaan

ദുല്‍ഖർ സൽമാന്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം കർവാനിലെ പുതിയ ഗാനം എത്തി. പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ഗാനമാണ് 'സാസേൻ'. കേരളത്തിന്റെ പച്ചപ്പും ജീവിതവുമെല്ലാം ഗാനരംഗങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. ദുൽഖറിനൊപ്പം ഇർഫാൻ ഖാനും മിഥില പൽക്കറും എത്തുന്നു. മുണ്ടുടുത്ത് ക്രിക്കറ്റ് കളിക്കുന്ന തനി മലയാളിയായും ഇർഫാൻ ഖാനെ കാണാം. 

ആലാപനവും സംഗീതവും പ്രതീക് കുഹാടിന്റെതാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. പ്രതീകിന്റെ തന്നെയാണ് വരികൾ. ജീവിതയാത്രയാണ് കർവാന്റെ കഥ.   മൂന്നുപേര്‍ ചേർന്നൊരു യാത്രപോകുന്നതും യാത്രയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആകര്‍ഷ് കുഹാനയാണ് ചിത്രത്തിന്റെ സംവിധാനം. 

പ്രണയത്തിനും ജീവിത സാഹചര്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നൽകുന്നതാണ് ചിത്രം. ദുൽഖറിന്റെ കരിയറിലെ മികച്ച പ്രകടനമായിരിക്കും ബോളിവുഡ് അരങ്ങേറ്റത്തിലേതെന്നാണ് വിലയിരുത്തൽ. ആഗസ്റ്റ് മൂന്നിന് കർവാൻ തീയറ്ററുകളിലെത്തും.