Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മഴയിൽ നനഞ്ഞ് നയൻതാര; വിഡിയോ

nayanthara-kokila

നയൻതാര പ്രധാന വേഷത്തിലെത്തുന്ന കൊളമാവ് കോകിലയിലെ പ്രൊമോ സോങ് പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. അരുൺ രാജ കാമരാജിന്റെതാണ് വരികൾ. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഗാനങ്ങൾക്ക് ലഭിച്ചത്. 

ഡോറ, അറാം, വേലൈക്കാരൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കൊളമാവ് കോകില. വ്യത്യസ്തമായ രൂപത്തിൽ നയൻതാര എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആഗസ്റ്റ് 10ന് ചിത്രം തീയറ്ററുകളിലെത്തും