Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദന മറന്ന് ഇർഫാൻ ഖാൻ താരാട്ടുപാടി

irfan-visal

ഇർഫാൻ ഖാന്റെ അസുഖ വിവരം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇപ്പോൾ ആരാധകർക്ക് അൽപം ആശ്വാസം പകരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സിനിമാപ്രവർത്തകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ്. 

ലണ്ടനിലിരുന്ന് ഇർഫാൻ ഖാൻ പാട്ടുകൾ പാടി തനിക്ക് വാട്സ് ആപ്പ് ചെയ്യാറുണ്ടെന്ന് വിശാൽ പറഞ്ഞു. പ്രത്യേകിച്ച് താരാട്ടുപാട്ടുകൾ . ഇത്തരം പാട്ടുകൾ ഇർഫാന് എന്നും പ്രിയപ്പെട്ടവയാണ്. വേദനയിൽ നിന്നുള്ള ആശ്വാസത്തിനാകാം അദ്ദേഹം പാട്ടുകൾ പാടുന്നത്. ഇർഫാന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും വിശാൽ ഭരദ്വാജ് പറഞ്ഞു. 

ഇർഫാൻ ഖാന് എത്രയും പെട്ടന്ന് മുംബൈയിൽ തിരിച്ചെത്താൻ കഴിയട്ടെ. അതിനു ശേഷം സിനിമയിൽ സജീവമാകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. ലണ്ടനിലിരുന്ന് ഇർഫാൻ ക്രിക്കറ്റ് കാണാറുണ്ടെന്നും വിശാൽ ഭരദ്വാജ് അറിയിച്ചു. 

ഇർഫാൻ തിരിച്ചെത്തിയതിനു ശേഷം 'സപ്നാ ദീദി' യുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും വിശാൽ വ്യക്തമാക്കി. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു താരം ലണ്ടനിൽ ചികിത്സ തേടിയത്. അപൂർവമായി കാണുന്ന ന്യൂറോ എൻഡോ ക്രൈൻ ട്യൂമറാണ് ഇർഫാന്റെ അസുഖം. താരം തന്നെയാണ് ഇക്കാര്യം ആരധകരെ അറിയിച്ചത്. 

ലണ്ടനിൽ നിന്ന് ആരാധകർക്കായി പലപ്പോഴും ഇർഫാൻ ഖാൻ അസുഖത്തിന്റെ അവസ്ഥ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇപ്പോൾ സംഗീതത്തിലൂടെയും ക്യാൻസറിനെ പ്രതിരോധിക്കുകയാണ് താരം