സിരകളിൽ തീപിടിപ്പിച്ച് മലൈക അറോറ; പുതിയ ഐറ്റം നമ്പർ

തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തുകയാണ് 'പടാഖ' എന്ന ചിത്രത്തിലെ പുതിയ ഗാനം. 'ഹലോ ഹലോ' എന്ന ഗാനം ഐറ്റം നമ്പറായാണ് എത്തുന്നത്. രേഖ ഭരദ്വാജാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്കു വിശാൽ ഭരദ്വാജാണു സംഗീതം.

മലൈക അറോറയുടെ ചൂടൻ നൃത്ത രംഗങ്ങൾ തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. വിശാൽ ഭരദ്വാജിന്റെ മുൻഗാനങ്ങളിൽനിന്നു വ്യത്യസ്തമായി മസാല ഗാനമായാണ് 'ഹലോ ഹലോ' എത്തുന്നത്. 'തീർച്ചയായും നിങ്ങളുടെ കാലുകളെ ചുവടു വയ്പിക്കാൻ ഈ ഗാനത്തിനു സാധിക്കും' എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ അവകാശവാദം. മലൈക അറോറയുടെ നൃത്തച്ചുവടുകളെ പ്രശംസിച്ചു കൊണ്ടാണു സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകള്‍. 

ഗണേഷ് ആചാര്യയാണു ഗാനത്തിനു കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. സാനിയ മൽഹോത്ര, രാധിക മഡാൻ, സുനിൽ ഗ്രോവർ, സാനന്ദ് വർമ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സെപ്റ്റംബർ 28നു ചിത്രം തിയറ്ററുകളിലെത്തും.