Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വേതയും ഹരിചരണും പാടി; ഹൃദ്യം ഈ ഗാനം

HARICHARANSWETHA

അതിമനോഹരമായ ഒരു പ്രണയഗാനവുമായി എത്തുകയാണ് ശ്വേതാ മോഹനും ഹരിചരണും. 'ഴഗരം' എന്ന ചിത്രത്തിലെ 'ഇതുവരൈ നാൻ' എന്നു തുടങ്ങുന്നതാണു ഗാനം. ഹൃദ്യമായ മെലഡിയായാണു ഗാനം എത്തുന്നത്. ധരൺ കുമാറാണു സംഗീതം. കബിലന്റെതാണു വരികൾ. 

ഹരിചരണിന്റെയും ശ്വേതയുടെയും ആലപന ഭംഗിതന്നെയാണു ഗാനത്തെ മികച്ചതാക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

നന്ദയാണു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ക്രിഷ് ആണ് ചിത്രത്തിന്റെ സംവിധാനം. നവംബറിൽ ചിത്രം തിയറ്ററിലെത്തും.