Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിസുന്ദരിയായി സമാന്ത; പ്രണയിച്ച് ശിവകാർത്തികേയൻ

romantic-song1

മനോഹരമായ പ്രണയഗാനവുമായി എത്തുകയാണ് ശിവകാർത്തികേയനും സമാന്തയും. സീമാരാജായിലെ ഒന്നവിട്ട യാരും എനക്കില്ല എന്നതാണു ഗാനം. ശ്രേയഘോഷാലും സത്യപ്രകാശും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെതാണു വരികൾ. ഡി. ഇമ്മന്റെതാണു സംഗീതം.

പ്രണയം തുളുമ്പുന്നഭാവങ്ങളും മനോഹരമായ ദൃശ്യങ്ങളുമാണു ഗാനത്തിന്റെ പ്രത്യേകത. ശ്രേയയുടെ ആലാപന മാധുരിയും യുഗഭാരതിയുടെ മനോഹര വരികളും ഗാനത്തിനു മാറ്റുകൂട്ടുന്നു. 

അതിസുന്ദരിയായാണ് സമാന്ത ഗാനത്തിൽ എത്തുന്നത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോ നേരത്തെ തന്നെ എത്തിയിരുന്നു.  എട്ടുഗാനങ്ങളാണു ചിത്രത്തിലുള്ളത്. എല്ലാ ഗാനങ്ങളുടെയും വരികൾ യുഗഭാരതിയുടെതാണ്. ദിവകർ, കവിത ഗോപി, സീൻ റോൾഡൻ, ഡി. ഇമ്മൻ, വന്ദന ശ്രീനിവാസൻ, സെന്തിൽ ഗണേഷ് എന്നിവർ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

മികച്ച പ്രതികരണമാണു ഉന്നവിട്ട യാരും എനക്കില്ല എന്ന ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.  'എന്റെ പ്രണയിനിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഞാൻ ഈ ഗാനം കേൾക്കും' എന്നാണു ഒരാളുടെ കമന്റ്. 'തമിഴിൽ ഈ വർഷത്തെ ഏറ്റവും മനോഹര പ്രണയഗാനം'  എന്നാണു ചിലരുടെ അഭിപ്രായം

നെപ്പോളിയൻ, സൂരി, സിമ്രാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ആക്‌ഷൻ കോമഡിയായാണു ചിത്രം. 'പൊൻറാം' ആണ് സീമാരാജായുടെ സംവിധാനം.