Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരവിന്ദ് സ്വാമിയുടെ അതിമനോഹര പ്രണയം; പുതിയ ഗാനം

chekka-chivantha

മണിരത്നം ചിത്രം 'ചെക്കാ ചിവന്ത വാന'ത്തിലെ മഴൈകുരുവി എന്ന ഗാനത്തിന്റെ പ്രൊമോ വിഡിയോ എത്തി. എ.ആർ റഹ്മാനാണു ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവിന്റേതാണു വരികൾ. റഹ്മാൻ തന്നെയാണു സംഗീതം. 

അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു എന്നിങ്ങനെ തമിഴിലെ വൻതാര നിരയുമായി എത്തുന്ന ചിത്രമാണു ചെക്കാച്ചി വന്തവാനം. പ്രണയത്തിന്റെ വ്യത്യസ്തമായ ഭാവമാണും മനോഹര ദൃശ്യങ്ങളുമാണു ഗാനത്തിന്റെ പ്രത്യേകത. 

വർഷങ്ങൾക്കിപ്പുറം മണിരത്നം, എ.ആർ. റഹ്മാൻ, വൈരമുത്തു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണു ചെക്കാച്ചി വന്തവാനം. മണിരത്നവും റഹ്മാനും പ്രിയപ്പെട്ട എഴുത്തുകാരൻ വൈരമുത്തുവിനൊപ്പം ഗോവയിലെത്തിയാണു ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ റഹ്മാൻ വൈരമുത്തുവിനായി ഈ ഗാനം ആലപിച്ചിരുന്നു. നായകൻ സിനിമയുടെ കാലത്തുള്ള മണിരത്നത്തെയാണു ചെക്കാ ചി വന്ത വാനത്തില്‍ കണ്ടതെന്ന് റഹ്മാൻ പറഞ്ഞു.