Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സൂപ്പർ ഡാൻസ്, ബൈ സൂര്യ ഫാൻ', ഇളക്കിമറിച്ച് വിക്രമും കീർത്തിയും

vikram-keerthi-2

ആരാധകരെ ഇളക്കിമറിക്കുന്ന ഗാനവുമായി വിക്രമും കീർത്തി സൂരേഷും. സാമി സ്ക്വയറിലെ 'പുതുമെട്രോ റെയിൽ' എന്ന ഗാനത്തിലാണു തകർപ്പൻ ഡാൻസുമായി വിക്രമും കീർത്തിയും എത്തുന്നത്. ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ നേരത്തെ എത്തിയിരുന്നു.

vikram-keerthi-1

കീർത്തി സുരേഷും വിക്രമും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വരികളും സംഗീതവും ദേവിശ്രീ പ്രസാദിന്റെതാണ്. ഇരുവരും നന്നായി പാടി. കീർത്തിയുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ഗാനത്തിനു മലയാളത്തിൽ എത്തിയ  ഒരു കമന്റ് ഇങ്ങനെ.' ഓള്‍ ദി ബെസ്റ്റ് വിക്രം സർ ബൈ സൂര്യ ഫാൻ, നന്നായി പാടി ഇരുവരും, സുപ്പര്‍ ഡാൻസ്.'

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബില്‍ തരംഗമാകുകയാണ് ഗാനം. ലക്ഷക്കണക്കിന് ആളുകളാണു ഗാനം കണ്ടത്. വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും.