Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലയടിച്ച് റഹ്മാൻ സംഗീതം; പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ

img-825

മണിരത്നം ചിത്രം 'ചെക്ക ചിവന്ത വാന'ത്തിലെ പുതിയ ഗാനം എത്തി. 'കള്ളകളവാണി' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് എത്തിയത്. വ്യത്യസ്തമായ ഭാവത്തിലും താളത്തിലും ആണു ഗാനം എത്തുന്നത്. ശക്തിശ്രീ ഗോപാലനാണു ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്മാൻ ഈണം നൽകിയിരിക്കുന്നു. 

വർഷങ്ങൾക്കിപ്പുറം മണിരത്നം, വൈരമുത്തു, റഹ്മാൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് 'ചെക്ക ചിവന്ത വാനം'. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ആസ്വാദകഹൃദയം കീഴടക്കി. റഹ്മാനും വൈരമുത്തുവും മണിരത്നവും ഒന്നിക്കുമ്പോൾ ആ ഗാനങ്ങൾ നിരാശപ്പെടുത്തില്ല' എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍.

കള്ളകളവാണി എന്ന ഗാനത്തിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. റഹ്മാനല്ലാതെ മറ്റാർക്കും ഇങ്ങനെ ഒരു ഗാനം നിർമിക്കാൻ കഴിയില്ല എന്നാണ് പലരുടെയും കമന്റുകൾ. അരവിന്ദ് സ്വാമി, വിജയ് സേതുപതി, പ്രകാശ് രാജ്, ചിമ്പു, ജ്യോതിക, അതിഥി റാവു എന്നിങ്ങനെ വൻതാരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 'ചെക്ക ചിവന്ത വാനം'. സെപ്തംബർ 27ന് ചിത്രം തിയറ്ററിലെത്തും.