Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് മീരാജാസ്മിൻ; ഇന്ന് കീർത്തി; തകർപ്പൻ ഗാനവുമായി വിശാൽ

vishal

വിശാലും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന 'സണ്ടക്കോഴി 2' വിലെ ആൽബം പ്രിവ്യൂ എത്തി. ചിത്രത്തിലെ മെലഡിയും പ്രണയഗാനവും കോർത്തിണക്കിയാണ് ആൽബം പ്രിവ്യൂ പുറത്തിറങ്ങുന്നത്. കീർത്തി സണ്ടക്കോഴി 2വിലെ 'കമ്പത്ത് പൊണ്ണ്' എന്ന ഗാനം നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. യുവാൻ ശങ്കർ രാജയാണു സംഗീതം. 

2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാംഭാഗമാണു പുതിയചിത്രം. മലയാളിതാരം അപ്പാനി രവി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. എൻ. ലിംഗുസ്വാമിയാണു ചിത്രത്തിന്റെ സംവിധാനം. 

ഇരുമ്പുതിരൈയുടെ വൻവിജയത്തിനുശേഷം വിശാൽ നായകനാകുന്ന ചിത്രമാണ് സണ്ടക്കോഴി 2. വരലക്ഷ്മി ശരത് കുമാർ, ഹരീഷ് പേരടി എന്നിവരും സണ്ടക്കോഴി 2വിൽ എത്തുന്നുണ്ട്. ചിത്രം ഒക്ടോബറിൽ തിയറ്ററിലെത്തും.