Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാ ഉദ്യോസ്ഥർക്കൊപ്പം സണ്ണി ലിയോണിന്‍റെ നൃത്തം; വൈറല്‍ വിഡിയോ

sunny-leone

ഒരു നൃത്തം കൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ താരമാവുകയാണ് സണ്ണി ലിയോൺ. ഇത്തവണ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയാണ് സണ്ണിയുടെ ഡാൻസ്. ഡാൻസ് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

വിഡിയോയിൽ സണ്ണിക്കൊപ്പം ഭർത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം തന്നെ വിഡിയോ പങ്കുവച്ചു. മികച്ച പ്രതികരണമാണു സണ്ണിയുടെയും ഭർത്താവിന്റെയും ഡാൻസ് വിഡിയോയ്ക്കു ലഭിക്കുന്നത്.

വ്യത്യസ്ത നിലപാടുകൾ കൊണ്ട് മുൻപും വാർത്തകളിൽ ഇടംനേടിയിരുന്നു സണ്ണി ലിയോണ്‍. താരത്തിന്റെ പുതിയ ഡാൻസ് വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.