Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻപിന്റെയും പത്മയുടെയും പ്രണയം നിങ്ങളുടെ ഹൃദയം കവരും

dhanush

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം 'വടചെന്നൈ'യിലെ പുതിയ ഗാനത്തിന്റെ പ്രമോ യുട്യൂബിലെത്തി. ധനുഷും ഐശ്വര്യ രാജേഷും പ്രത്യക്ഷപ്പെടുന്ന പ്രണയഗാനത്തിന്റെ ആദ്യ വരികളാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.  

'മാടിലെ നിൽക്കറെ മാൻകുട്ടി' എന്നു തുടങ്ങുന്ന ഗാനത്തിന് വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. ഒരു ചെറിയ പയ്യനായി പ്രത്യക്ഷപ്പെടുന്ന ധനുഷ് ആരാധകരെ അമ്പരപ്പെടുത്തുന്നു. ചിത്രത്തിൽ അൻപ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. അൻപിന്റെ കാമുകിയായ പത്മയായി ഐശ്വര്യ രാജേഷ് എത്തുന്നു. ഇരുവരുടെയും പ്രണയനിമിഷങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 

ധനുഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളത്തിനു ശേഷം ധനുഷ്–വെട്രിമാരൻ ടീം ഒന്നിക്കുന്ന ചിത്രമാണ് വടചെന്നൈ. ഗ്യാങ്സറ്ററായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ആൻഡ്രിയ, ഡാനിയൽ ബാലാജി, അമീർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ 17ന് ചിത്രം പ്രദർശനത്തിനെത്തും.