Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകര്‍പ്പന്‍ ചുവടുകളുമായി അമിതാഭും ആമിറും; കാത്തിരുന്ന ഗാനം

thugs-of-hindostan-1

അമിതാഭ് ബച്ചനും ആമിർ ഖാനും അടക്കമുള്ള പ്രമുഖ താരങ്ങൾ അണി നിരക്കുന്ന 'തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ' ഗാനത്തിന്റെ ടീസർ എത്തി. വാഷ്മല്ലേ എന്ന ഗാനത്തിന്റെ ടീസർ അണ് എത്തിയത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണു ഗാനം കണ്ടത്. 

രണ്ടു സൂപ്പർ സ്റ്റാറുകളുടെ തകർപ്പൻ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണു ടീസർ പങ്കുവച്ചത്. അജയ് അതുൽ ആണു സംഗീതം. സുഖ്‌വിന്ദർ സിങ്ങും വിശാൽ ഡഡ്‌ലാനിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. ഗാനത്തിന്റെ ഒരുമിനിട്ടു ദൈർഘ്യമുള്ള വിഡിയോയാണ് എത്തിയത്. 

അമിതാഭ് ബച്ചന്റെയും ആമിർഖാന്റെയും ചുവടുവെപ്പു തന്നെയാണു ഗാനത്തിന്റെ പ്രത്യേകത. പ്രഭുദേവയാണു കൊറിയോഗ്രഫി. അമിതാഭ് ബച്ചനും ആമിർ ഖാനും അതിമനോഹരമായാണു ചുവടുവെക്കുന്നത്. ഈ ഗാനത്തിന്റെ ആത്മാവെന്നു പറയുന്നത് ഇവരുടെ നൃത്തമാണ്. പ്രഭുദേവയുടെ അതിഗംഭീരമായ കൊറിയോഗ്രഫിയും ഗാനത്തെ മികച്ചതാക്കും എന്ന് ചിത്രത്തിന്റെ സംവിധായകൻ വിജയ് കൃഷ്ണ ആചാര്യ പറഞ്ഞു. നവംബർ എട്ടിനു ചിത്രം തിയറ്ററുകളിലെത്തും.