Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാൻ ഹാപ്പി; മെയ്‌വഴക്കത്തിലൂടെ സദസ്സിനെ കയ്യിലെടുത്ത് കത്രീന

katrina-salman

സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് കത്രീന കെയ്ഫിന്റെ തകർപ്പൻ ഡാൻസും, സദസ്സിലിരിക്കുന്ന സൽമാൻ ഖാന്റെ മുഖഭാവവും. ഐഐഎഫ്എ പുരസ്കാര രാവിലാണു കത്രീന കെയ്ഫിന്റെ തകർപ്പൻ ഡാൻസ് അരങ്ങേറിയത്. 

കാണികൾക്കിടയിൽ നിന്നും നടന്നാണു കത്രീന വേദിയിലേക്ക് എത്തിയത്. കത്രീനയുടെ ഓരോ ചുവടുവെപ്പിനും സദസ്സിൽ നിന്നും കരഘോഷം ഉയർന്നു. ബോളിവുഡിലെ മികച്ച ഫാസ്റ്റ് നമ്പറുകൾക്കാണ് കത്രീന ചുവടുവച്ചത്. 

കത്രീനയുടെ തകർപ്പൻ ഡാൻസിനു വരുന്ന കമന്റകളിലധികവും കത്രീനയുടെ ഡാൻസ് കാണുന്ന സൽമാന്റെ മുഖത്തുവിടരുന്ന ഭാവങ്ങളെ കുറിച്ചാണ്. സല്‍മാനെ നോക്കൂ അദ്ദേഹത്തിന്റെ ചിരികണ്ടോ, കത്രീന വേദിയിലേക്കു വരുമ്പോൾ തന്നെ സദസ്സിനെ ഇളക്കിമറിക്കുമെന്നു സൽമാനുറപ്പാണ് എന്ന രീതിയിലാണു പലരുടെയും കമന്റുകൾ. ഡാൻസിൽ കത്രീനയെ മറികടക്കാൻ ബോളിവുഡിൽ മറ്റാരുമില്ലെന്നാണു ചില ആരാധകരുടെ കമന്റ്. ഏതായാലും സദസ്സിലിരുന്ന താരങ്ങളെ പോലും ഇളക്കിമറിച്ചാണു കത്രീന വേദി വിട്ടത്.