Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിനായി റഹ്മാൻ പാടി; മണിക്കൂറുകൾക്കകം കണ്ടത് ഒന്നരലക്ഷം പേർ

shahrukh

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരുഖ് ഖാൻ ചിത്രം സീറോയിലെ പുതിയ ഗാനം എത്തി. സീറോയുടെ ശബ്ദം എന്ന കുറിപ്പോടെയാണു ഗാനം എത്തിയത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഒന്നരലക്ഷത്തോളം പേർ ഗാനം കണ്ടു.

എ.ആർ. റഹ്മാൻ, ക്ലിന്റൻ സെറേജോ, ഷാൻ, വിദ്യ വോക്സ് എന്നിവർ ചേർന്നാണു ഗാനം ആലപിക്കുന്നത്. ക്ലിന്റൻ സെറേജോയാണു ഗാനം ചിട്ടപ്പെടുത്തിയത്. സിദ്ധാന്ത് കൗശലിന്റെതാണു വരികൾ. 

ഗാനം രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധനേടുകയാണ്. സീറോയിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണു ഷാരൂഖ് ഖാൻ എത്തുന്നത്. കുള്ളൻ വേഷത്തിലുള്ള ഷാരൂഖിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ആനന്ദ് എൽ. റായി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 21ന് തീയറ്ററുകളിലെത്തും.