Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണാലിയിൽ വൈനും പിയാനോ സംഗീതവുമായി കങ്കണ റണാവത്ത്

kankana-piano

മണാലിയില്‍ പിയാനോ സംഗീതവും വൈനുമായി ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ദീപാവലി ആഘോഷം. കുടുംബത്തോടൊപ്പമായിരുന്നു കങ്കണ ദീപാവലി ആഘോഷിച്ചത്. കുടുംബത്തിലേക്കു വന്ന രണ്ടു പുതിയ അതിഥികളെയും കങ്കണ പരിചയപ്പെടുത്തി. 

പിയാനോ കങ്കണയ്ക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പാർട്ടിയിൽ പിയാനോ സംഗീതം വേണമെന്നു തനിക്കു നിർബന്ധമായിരുന്നു എന്നു കങ്കണ പറയുന്നു. കങ്കണയുടെ വാക്കുകൾ ഇങ്ങനെ: രണ്ട് അതിഥികളെയാണ് ഈ വർഷം ഞങ്ങളുടെ കുടുംബത്തിലേക്കു വരുന്നത്.  ഒന്ന് എന്റെ സഹോദരന്‍ വിവാഹിതനാകാൻ പോകുന്നു. മറ്റൊരാൾ എന്റെ മരുമകൻ കുഞ്ഞു പൃഥ്വിരാജ്. അവന്റെ ആദ്യത്തെ ദീപാവലി കൂടിയാണ്. പാർട്ടിയിൽ പിയാനോ സംഗീതം എന്റെ ഐഡിയയാണ്. വിന്റേജ് വൈനും പിയാനോ സംഗീതവും എനിക്ക് പ്രിയപ്പെട്ടതാണ്.'

നിലവിൽ മണികർണികയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടു തിരക്കിലാണ് കങ്കണ. ഇതിനിടെ മൂന്നുദിവസത്തെ അവധിയെടുത്താണു കുടുംബത്തിനൊപ്പം കങ്കണ ദീപാവലി ആഘോഷിച്ചത്.