Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായ് പല്ലവിയുടെ റൗഡി ബേബിയായി ധനുഷ്; വിഡിയോ തരംഗം

dsdsf

ധനുഷും സായ്പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന മാരി 2വിലെ പുതിയ ഗാനം എത്തി. റൗഡി ബേബി എന്ന ഗാനമാണ് എത്തിയത്. ധനുഷും ധീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളും ധനുഷിന്റേതു തന്നെയാണ്. യുവൻ ശങ്കർ രാജയാണു സംഗീതം.

മികച്ച പ്രതികരണമാണു ഗാനത്തിനു ,ംറിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ രണ്ടാമതെത്തി ഗാനം. പ്രഭുദേവയാണു ഗാനത്തിനു കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. 

ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ധനുഷും സായ്പല്ലവിയും ചേർന്നുള്ള ഡാൻസിനായി കാത്തിരിക്കുകയാണെന്നാണ് പലരുടെയും കമന്റുകൾ. നിരവധി ആളുകൾ യുവന്‍ ശങ്കർ രാജയുടെ സംഗീതത്തെയും പ്രശംസിക്കുന്നുണ്ട്. 

2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം പതിപ്പാണ് മാരി 2. ടൊവീനോ തോമസ്, വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം.