Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

96നു ശേഷം വീണ്ടും ഗോവിന്ദ് മാജിക്; വിജയ് സേതുപതിയുടെ പുതിയ പാട്ട്

seetha-kaathi

'96'നു ശേഷം തകര്‍പ്പൻ സംഗീതവുമായി വീണ്ടു ഗോവിന്ദ് വസന്ത. വിജയ് സേതുപതി നായകനാകുന്ന സീതാകാതിയിലേതാണു ഗാനം. ചിത്രത്തിലെ അവൻ എന്ന ഗാനത്തിന്റെ  ലിറിക്കൽ വിഡിയോയാണ് എത്തിയത്. 

മദൻ കർക്കിയുടെ വരികൾക്കു ഗോവിന്ദ് വസന്ത സംഗീതം നൽകിയിരിക്കുന്നു. ഹരീഷ് ശിവരാമകൃഷ്ണനാണു ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ ചിത്രങ്ങൾക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം നന്നായി ഇണങ്ങുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 

96ലെ ഗാനങ്ങളിലൂടെയാണു മലയാളിയായ ഗോവിന്ദ് തമിഴകം കീഴടക്കിയത്. ചിത്രത്തിലെ റാം എന്ന വിജയ് സേതുപതി കഥാപാത്രത്തിന്റെ ജീവിതത്തിലെ അടുത്ത ഭാഗമാണ് ഇതെന്നാണു കടുത്ത വിജയ് സേതുപതി ആരാധകരുടെ പ്രതികരണം. കേരളത്തിലെ തൈക്കുടം മ്യൂസിക് ബാന്റിലൂടെയാണ് ഗോവിന്ദ് സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത്.