Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.0യ്ക്കു ശേഷം 'മരണ മാസ്സാ'യി രജനീകാന്ത്; എത്തി ഇടിവെട്ടു ഗാനം

Pettasingle

റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ് രജനീകാന്ത് ചിത്രം 2.o. ഈ ചിത്രത്തിന്റെ അലയൊലികൾ അവസാനിക്കുന്നതിനു മുൻ‌പു തന്നെ ആരാധകരെ ആവേശത്തിലാക്കാൻ രജനി വീണ്ടും എത്തുകയാണ്. മരണ മാസ്സ് ഗാനവുമായാണ് എത്തുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയിലേതാണു ഗാനം. 

rajani

ഡപ്പാംകൂത്ത് ഗാനവുമായാണു രജനിയുടെ വരവ്. മരണമാസ്സ് എന്നാണു ഗാനത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. അനിരുദ്ധ് രവിചന്ദറിന്റെ തകർപ്പൻ സംഗീതമാണു ഗാനത്തിന്റെ ഹൈലൈറ്റ്. 

നാലുവർഷത്തിനു ശേഷം എസ്.പി.ബാലസുബ്രഹ്മണ്യം രജനീകാന്തിനു വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. 'ഓ നൻപാ' എന്ന ഗാനമാണ് എസ്പിബി രജനീകാന്തിനായി അവസാനം പാടിയത്. 

വിവേകിന്റേതാണു വരികൾ. മെർ‍സൽ, സർക്കാർ, ഇരവി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ എഴുതിയത് വിവേകാണ്. പൊങ്കലിനു ചിത്രം തീയറ്ററുകളിലെത്തും. തലൈവരുടെ തികച്ചും വ്യത്യസ്തമായ അവതാരത്തിനായി കാത്തിരിക്കുകയാണു തമിഴകം.