Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശത്തിലാക്കി തലൈവർ; പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ

rajnikanth

രജനീ കാന്ത് ചിത്രം പേട്ടയിലെ ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. പേട്ട പേട്ട എന്ന ഗാനത്തിന്റെ വിഡിയോയാണ് എത്തിയത്. വിവേകിന്റെ വരികൾ. അനിരുദ്ധ് രവിചന്ദർ ആണു ഗാനത്തിന്റെ സംഗീതവും ആലാപനവും. 

rajani

പേട്ടയിലെ രജനീകാന്തിന്റെ മാസ് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗാനം രജനീ ആരാധകരെ തീയറ്ററിൽ നിരാശപ്പെടുത്തില്ലെന്നു തീർച്ച. വിജയ് സേതുപതി, സിമ്രാൻ, തൃഷ, നവാസുദ്ദീൻ സിദ്ദിഖി, ശശികുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2.0യ്ക്കു ശേഷം രജനി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണു പേട്ട. 

Pettasingle

പേട്ടയിലേതായി നേരത്തെ പുറത്തിറങ്ങിയ മരണ മാസ്, ഉള്ളാലെ എന്നീ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണു ലഭിച്ചത്. നാലു വർഷത്തിനു ശേഷം എസ്.പി.ബി രജനീകാന്തിനായി പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പേട്ടയിൽ ഇരട്ട പ്രതിഛായയുള്ള കഥാപാത്രമായാണ് രജനി എത്തുന്നത്. രജനീകാന്തിനൊപ്പം സിമ്രാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പേട്ട

ചിത്രത്തിന്റെ ടീസറിനും സമൂഹമാധ്യമങ്ങളിൽ വൻവരവേൽപായിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണു ചിത്രത്തിന്റെ നിർമാണം. കാർത്തിക് സുബ്ബരാജാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിനു മുൻപു തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണു ചിത്രം. പൊങ്കലിനു പേട്ട തീയറ്ററുകളിലെത്തും.