Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയോളം 'സെക്സി'യായി ആരുണ്ട്? ചൂടുപിടിപ്പിച്ചു പുതിയഗാനം

sunny-001

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സണ്ണിയുടെ ഓരോ ഗാനത്തിനും വൻസ്വീകാര്യതയാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. ആരാധകരെ ആവേശത്തിലാക്കാൻ 'ലൗലി ആക്സിഡന്റ്' ഗാനവുമായി എത്തുകയാണ് സണ്ണി ലിയോൺ.

sunny-002

ഗ്ലാമർ ലുക്കിൽ സണ്ണി ലിയോണിന്റെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. തപോഷും ഹർജോത് സിങ് കൗറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്ലാക് ലാലിന്റെ വരികൾക്ക് കൗശിക് ആകാശ്  ഗുഡ്ഡുവിന്റെ സംഗീതം. 

sunny-006

വൻ വരവേൽപാണ് സണ്ണിയുടെ പുതിയ ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം മൂന്നേകാൽ ലക്ഷത്തോളം പേർ യൂട്യൂബിൽ വിഡിയോ കണ്ടു. സണ്ണിയോളം സുന്ദരിയും സെക്സിയുമായ താരം ഇന്ത്യൻ സിനിമയിൽ വേറെയുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. 

ഗാനം എത്തുന്നതിനു മുൻപു തന്നെ ടീസർ സണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വൻസ്വീകാര്യതയാണ് ടീസറിനും ലഭിച്ചത്. പച്ച നിറത്തിലുള്ള ബ്ലൗസും ഹൈ സ്ലിറ്റ് സ്കേർട്ടും ധരിച്ചാണ് സണ്ണി  വിഡിയോയിൽ എത്തുന്നത്. ഈ വേഷം താരത്തെ കൂടുതൽ സുന്ദരിയാക്കി എന്നും ആരാധകർ പറയുന്നു.

sunny-003

സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സണ്ണിയുടെ ചൂടൻ ചിത്രങ്ങൾക്കും വിഡിയോകൾക്കും വൻ സ്വീകാര്യതയാണു ലഭിക്കാറുള്ളത്. താരത്തിന്റെ ജീവിതകഥ പറഞ്ഞ കരൺജിത്ത് കൗർ- ദ് അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണിലിയോണിന് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടി. വീരമാദേവി എന്ന പരമ്പരയാണ് സണ്ണി ലിയോണിന്റെതായി ഇനി വരാനിരിക്കുന്നത്. വീരമാദേവിയായി താരം എത്തുന്നതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.