Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ ഡാൻസുമായി വീണ്ടും ജയംരവി; പുതിയ ഗാനം

jayam-ravi

ജയംരവി പ്രധാന വേഷത്തിലെത്തിയ അഡങ്ക മാരുവിലെ ആങ്കു വാങ്കു എന്ന ഗാനത്തിന്റെ വിഡിയോ എത്തി. സാം സി.എസ്, മുകേഷ് മുഹമ്മദ്, എംഎൽആർ കാർത്തികേയൻ, ഗുണ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ലോഗന്റെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നതും സാം സി.എസ് ആണ്

തകർപ്പൻ ഡാൻസ് നമ്പറായാണ് അഡങ്കമാരു ഗാനം എത്തുന്നത്. ജയം രവിയുടെ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മൂന്നുഗാനങ്ങളുണ്ട് ചിത്രത്തിൽ. ഹരിചരൺ, ചിൻമയി , സത്യപ്രകാശ് എന്നിവരും ഗാനം ആലപിച്ചിരിക്കുന്നു.

സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടുന്ന പൊലീസ് ഓഫീസറായാണ് ജയംരവി ചിത്രത്തിൽ എത്തുന്നത്. റാഷി ഖന്നയാണു ചിത്രത്തിലെ നായിക. കാർത്തിക് തങ്കവേൽ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്