'ക്യൂട്ടാ'യി കാർത്തി; എന്തൊരു അഴകാണെന്നു ആരാധകർ

karthi-02
SHARE

കാലമെത്ര കഴിഞ്ഞാലും ചിലര്‍ക്ക് പ്രായമാകില്ല. ആ കൂട്ടത്തിൽ പെടുന്ന ആളാണ് തമിഴ് നടൻ കാര്‍ത്തി. പുതിയ ഗാനത്തില്‍ ക്യൂട്ടായി കാർത്തി എത്തുമ്പോഴും ആരാധകർ പറയുന്നത് അതുതന്നെയാണ്

സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടി മുന്നേറുകയാണ് കാർത്തി നായകനായി എത്തുന്ന 'ദേവ്  എന്ന ചിത്രത്തിലെ 'ഒരു നൂറു മുറൈ' എന്ന ഗാനം. ഹാരിസ് ജയരാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. മനോഹരമായ പ്രണയഗാനമായാണ് 'ഒരു നൂറുമുറൈ.' ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. താമരൈയുടെതാണു വരികൾ. സത്യ പ്രകാശും ശക്തിശ്രീ ഗോപാലനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

karthi-03

കാർത്തിയുടെ ക്യൂട്ട്നെസ് തന്നെയാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. ഗാനത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയാണെന്നാണു ആരാധകരുടെ പ്രതികരണം. 2014ൽ പയ്യായിലെ 'തുളി തുളി മഴയായ്' എന്ന ഗാനത്തെ ഓർമിപ്പിക്കുന്നുണ്ട് കാർത്തിയുടെ പുതിയ ലുക്ക്. കാരണം നാലുവർഷം പിന്നിടുമ്പോഴും കാർത്തിക്കു പ്രത്യേകിച്ചു മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും ആരാധകർ പറയുന്നു. 

karthi-01

'കടൈക്കുട്ടി സിങ്ക'ത്തിനു ശേഷം വ്യത്യസ്തമായ ലുക്കിൽ കാർത്തി എത്തുന്ന ചിത്രമാണ് ദേവ്. അഞ്ചുഗാനങ്ങളാണു ചിത്രത്തിലേതായി എത്തിയത്. ഗാനങ്ങളെല്ലാം തന്നെ മികച്ച പ്രതികരണമാണു നേടിയത്. രാകുൽ പ്രീത് സിങ്, പ്രകാശ് രാജ്, രമ്യ കൃഷ്ണൻ, വിഘ്നേഷ്, അമൃത, നിക്കി കൽറാണി എന്നിവരാണു അഭിനേതാക്കള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA