മക്കൾ സെൽവൻ ഹൃദയത്തിലേക്ക്; ആരാധക മനം കവർന്ന് ആ യാത്ര

Seethakaathi
SHARE

'96' നു ശേഷം വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ 'സീതാകാതി'. ചിത്രത്തിലെ 'ഉയിര്‍' എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഗോവിന്ദ് വസന്തയാണ്. 

വിജയ് സേതുപതി വ്യത്യസ്തമായ ലുക്കിൽ എത്തിയ ചിത്രമായിരുന്നു സീതാകാതി. ചിത്രത്തിലേതായി ഒടുവിൽ പുറത്തിറങ്ങിയ ഉയിർ എന്ന ഗാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. കഥാപാത്രത്തിന്റെ മരണരംഗം ചിത്രീകരിച്ചിരിക്കുന്ന ഗാനവും വിജയ് സേതുപതിയുടെ അഭിനയവും ഹൃദയത്തെ തൊട്ടു എന്നാണ് ആരാധകരുടെ പ്രതികരണം. 

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ 96ലെ ഗാനങ്ങള്‍ ഒരുക്കിയതും ഗോവിന്ദ് തന്നെയായിരുന്നു. തൈക്കുടം ബ്രിഡ്ജിലൂടെ അയ്‌ല മത്തി ഗാനത്തിലൂടെ മലയാളികളെ കയ്യിലെടുത്ത ഗോവിന്ദ് തമിഴകത്തിന്റെ മനസ്സും ഇപ്പോൾ കീഴടക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA