എന്ത് ഡാൻസാണ് സായ് പല്ലവി, ധനുഷിനെ തോൽപിച്ചല്ലോ! ഇത് 'റൗഡിബേബി' തരംഗം

Saipallavi Dhanush
SHARE

യൂട്യൂബില്‍ തരംഗമായി മാരി-2വിലെ 'റൗഡി ബേബി' എന്ന ഗാനം. ധനുഷിന്റെയും സായ്പല്ലവിയുടെയും തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം ട്രന്റിങ്ങിൽ ഒന്നാമതെത്തി. 41 ലക്ഷത്തോളം ആളുകളാണു ഇതുവരെ 'റൗഡിബേബി'യുടെ വിഡിയോ യുട്യൂബിൽ കണ്ടത്.

മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ഗാനത്തിനു ലഭിക്കുന്നത്. അസാധ്യ മെയ്‌വഴക്കത്തോടെയാണു സായ്പല്ലവിയുടെ ചുവടുവെപ്പ്. ധനുഷും ഒട്ടും മോശമല്ല. 'സായ്പല്ലവിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രം നിരവധി തവണ ഗാനം കണ്ടു' എന്നാണു ചിലരുടെ കമന്റ്. ഈ വർഷത്തെ മികച്ച ഫാസ്റ്റ് നമ്പറുകളുടെ കൂട്ടത്തിൽ റൗഡി ബേബിയും ഇടംനേടുമെന്ന അഭിപ്രായവും ഉണ്ട്.

saipallavi maari 2

ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയുടെ ഗംഭീര സംഗീതം.  മൊത്തത്തിൽ ഒരു ഫാസ്റ്റ് നമ്പരിനു വേണ്ട എല്ലാ ചേരുവകളും ചേർന്നാണു ഗാനം എത്തുന്നത്. 

saipallavi2

2015ൽ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാം പതിപ്പാണ് 'മാരി-2'. ടൊവീനോ തോമസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  വരലക്ഷ്മി ശരത്കുമാർ, കൃഷണകുലശേഖരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA