മേനിപ്രദർശനത്തിലല്ല കാര്യം; റെക്കോഡ് ഭേദിച്ച് റൗഡിബേബി കുതിപ്പ്

saipallavi maari 2
SHARE

യുട്യൂബിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് 'റൗഡി ബേബി' ഗാനം. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ 'റൗഡി ബേബി' യുട്യബിൽ കണ്ടത് ഒരു കോടിയോളം പേർ. സമൂഹമാധ്യമങ്ങളിൽ വൈറലായ ഗാനം യുട്യൂബ് ട്രെൻഡിങ്ങിലും ഒന്നാമതെത്തി. 

തെന്നിന്ത്യൻ താരങ്ങളായ ധനുഷും സായ് പല്ലവിയും ഒരുമിക്കുന്ന ഗാനം അടിപൊളി ഡാൻസ് നമ്പറാണ്. അടുത്തിടെ പ്രദർശനത്തിനെത്തിയ മാരി–2വിലേതാണ് 'റൗഡി ബേബി' ഗാനം. മികച്ച ഡാൻസറായ ധനുഷിന്റെ പ്രകടനത്തെ വെല്ലുന്നതാണ് സായ് പല്ലവിയുടെ ചുവടുകളും ഭാവപ്രകടനങ്ങളുമെന്ന് ആരാധകർ പറയുന്നു. സാധാരണ നായകന്മാർ മാത്രം ചെയ്യുന്ന ഫാസ്റ്റ് നമ്പർ സ്റ്റെപ്പുകളാണ് ധനുഷിനൊപ്പം സായ് പല്ലവി ഗാനരംഗത്ത് ചെയ്തത്. ചുവടുകൾക്കൊപ്പം സായ് പല്ലവിയുടെ ക്യൂട്ട് അഭിനയവും ആരാധകരുടെ മനം കവർന്നു.അശ്ലീല മേനിപ്രദർശനം ഒന്നുമില്ലാതെ സ്റ്റൈലായി ഒരു ഫാസ്റ്റ് നമ്പർ ഗാനം എങ്ങനെ എടുക്കാമെന്നതിന് ഉദാഹരണമാണ് റൗഡി ബോബി ഗാനമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. 

saipallavi2

പാട്ടിന്റെ ഒരു ഭാഗത്ത് ധനുഷ് സായ് പല്ലവിയെ കയ്യിലെടുത്തു വട്ടം കറക്കുന്ന സ്റ്റെപ്പുണ്ട്. ഇതൊക്കെ എങ്ങനെ ചെയ്തെടുക്കുന്നു എന്ന് ആലോചിച്ച് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. പ്രഭുദേവയാണ് ഗാനത്തിന്റെ കൊറിയോഗ്രഫർ. ധനുഷും ദീയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർരാജയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA