രാംചരണിന്റെ ഗംഭീര വരവ്; കാത്തിരിപ്പിൽ ആരാധകർ

img-2
SHARE

രാംചരൺ നായകനാകുന്ന 'വിനയ വിധേയ രാമ'യിലെ ഗാനത്തിന്റ ടീസർ എത്തി. 'തന്താനേ തന്താനേ' എന്ന ഗാനത്തിന്റെ ടീസറാണ് എത്തിയത്. ദേവിശ്രീ പ്രസാദാണു സംഗീതം നൽകിയിരിക്കുന്നത്. എംഎൽആർ കാർത്തികേയനാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീമണിയുടെതാണു വരികൾ.

img-4

ഗാനത്തിന്റെ മുപ്പതു സെക്കന്റ് വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കുടുംബത്തോടൊപ്പമുള്ള സമയം മനോഹരമാക്കുന്ന നായകനായാണ് രാംചരൺ ടീസറിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. പതിനാറുലക്ഷത്തിലധികം പേർ കണ്ട ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടം നേടി. 

മുന്നു ഗാനങ്ങളുണ്ട് ചിത്രത്തിൽ. കൈറ അദ്വാനിയാണു ചിത്രത്തിലെ നായിക. വിവേക് ഒബ്രായ്, പ്രശാന്ത്, സ്നേഹ, എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11 നു  തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA