ഒരുരക്ഷയുമില്ല, അസൂയ തോന്നുന്നു; എന്ത് സൗന്ദര്യമാണ് നയൻസ്?

ajith-nayathara-2
SHARE

അജിത്തും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന വിശ്വാസത്തിലെ പ്രണയഗാനത്തിനു വന്‍വരവേൽപ്. ഹരിഹരനും ശ്രേയഘോഷാലും ചേർന്നാണു 'വാനേ വാനേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഡി. ഇമ്മന്റെതാണു സംഗീതം. വിവേകിന്റെതാണു വരികൾ. 

അതിസുന്ദരിയായാണു ഗാനത്തിൽ നയൻതാര എത്തുന്നത്. ശ്രേയയുടെയും ഹരിഹരന്റെയും മനോഹരമായ ആലാപനം, അജിത്തിന്റെ പ്രണയം എല്ലാം ചേർന്നപ്പോൾ ഈ വർഷത്തെ മികച്ച തമിഴ് പ്രണയഗാനങ്ങളുടെ പട്ടികയിലേക്ക് വാനേ വാനേ എത്തുമെന്നാണ് ആരാധകരുടെ കണക്കൂകൂട്ടൽ. നയൻസിന്റെ സൗന്ദര്യത്തെയും തലയുടെ ഗെറ്റപ്പിനെയും പ്രശംസിക്കുന്നവരാണ് ഏറെയും . 'ശ്രേയയുടെ ആലാപനം അതിമനോഹരം' എന്നാണു ചിലരുടെ പ്രതികരണം. 

nayanthara

ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇന്നലെയാണു 'വാനെ വാനെ'യുടെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അഞ്ചുലക്ഷത്തോളം ആളുകൾ ഇതുവരെ വിഡിയോ കണ്ടു. ചിത്രത്തിലേതായി നേരത്തെ പുറത്തു വന്ന ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 'കണ്ണാനേ കണ്ണേ' എന്നു തുടങ്ങുന്ന മെലഡിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിദ്ധ് ശ്രീറാം ആണ് ആലാപനം. 

അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ഒരുഗ്രാമത്തെ ചുറ്റിപറ്റി അജിത്തിന്റെ കഥാപാത്രത്തിന്റെ ജീവിതവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണു ചിത്രം പറയുന്നത്. തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി  മുന്നേറുകയാണു ചിത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA