വൈറലിനു പിറകെ പോകുന്നവർ തീർച്ചയായും ചിന്തിക്കണം; ഇത്രയും വേണോ?

kiki song
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു 'കീകി' ചലഞ്ച്. ഓടുന്ന കാറിൽ നിന്നും ഇറങ്ങി 'കീകി ഡൂ യു ലൗ മീ' എന്ന ഗാനത്തിനു ചുവടുവെക്കുന്നതായിരുന്നു ചലഞ്ച്. പലരും ഈ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചുവടുവെപ്പ്.

മുൻപ് ഓടുന്ന കാറില്‍ നിന്നും ഒരാൾ ഇറങ്ങിയാണ് ഡാൻസെങ്കിൽ ഇത്തവണ സംഘം ചേർന്നാണ്. 'കീകി ഡുയു ലൗമി' എന്നു കേൾക്കുമ്പോൾ കാറിൽ നിന്നും ഒരാൾ വഴിയില്‍ ഇറങ്ങി ഡാൻസ് ചെയ്യുകയും, അടുത്ത വരി പാടുമ്പോൾ വഴിയിൽ നിന്നും ഡാൻസ് ചെയ്ത് മറ്റുള്ളവർ പങ്കാളികളാകുകയും ചെയ്യുന്നതാണു പുതിയ രീതി. ഈ കളി അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നു വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 

കീകി ചലഞ്ചിലൂടെ അപകടം സംഭവിക്കുന്ന ഞെട്ടിക്കുന്ന വിഡിയോകളും പുറത്തു വന്നിരുന്നു. കനേഡിയൻ റാപ്പർ ഡ്രേക്കിന്റെ  'ഇൻ മൈ ഫീലിങ്' എന്ന ആൽബത്തിലെ വരികളാണ് 'കീകി ഡു യു ലൗ മീ'. ഏതായാലും ഗാനം വീണ്ടും സമൂഹ മാധ്യമങ്ങളി‍ല്‍ പടരുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA