ചേട്ടൻ ആമിർ മയക്കു മരുന്നു നൽകി എന്നു പറഞ്ഞ അതേ ഫൈസൽ; വരുന്നു പുതിയ ഭാവത്തിൽ

Aamir-Khan
SHARE

ആമിർ ഖാന്റെ സഹോദരൻ ഫൈസൽ ഖാൻ ഗായകനാകുന്നു. ഫാക്ടറി എന്ന ചിത്രത്തിലെ ഇഷ്ക് തേരാ എന്ന പ്രണയഗാനമാണ് ഫൈസൽ ഖാൻ ആലപിക്കുന്നത്. 'ഫൈസൽ ഖാൻ ഇപ്പോൾ ചലച്ചിത്ര താരം മാത്രമല്ല. അദ്ദേഹം ഒരു ഗായകന്‍ കൂടിയാകുന്നു' എന്ന കുറിപ്പോടെ ഫൈസൽ ഖാന്റെ  ചിത്രവും ആരാധകർ പങ്കുവച്ചു. ആമിർ ഖാനോടു വളരെ സാദൃശ്യമുള്ള  ഫൈസലിന്റെ ചിത്രങ്ങളാണ് ആരാധകർ പങ്കുവച്ചത്. 

2000ൽ ആമിർ ഖാനും ട്വിങ്കിൾ ഖന്നയും പ്രധാന വേഷത്തിലെത്തിയ മേളയിലൂടെയാണ് ഫൈസൽ വെള്ളിത്തിരയിലേക്കു ചുവടുവെക്കുന്നത്. എന്നാൽ പിന്നീട് ഫൈസൽ വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഫൈസൽ അസുഖബാധിതനായതിനാലാണു സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നു സഹോദരനായ ആമിർഖാനും കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. മാനസീക പ്രശ്നങ്ങൾ ഫൈസലിനെ അലട്ടുന്നതായി ആമിർ പറഞ്ഞിരുന്നു. 

എന്നാൽ പിന്നീട് 2008ൽ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തനിക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഫൈസൽ വെളിപ്പെടുത്തിയിരുന്നു. താൻ വീട്ടു തടങ്കലിലായിരുന്നെന്നും, അമിതഡോസുള്ള മരുന്നുകൾ നൽകി സഹോദരൻ ആമിർഖാനും വീട്ടുകാരും മയക്കി കിടത്തുകയായിരുന്നു എന്നും ഫൈസൽ വ്യക്തമാക്കി. മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള അവകാശം ഫൈസലിനുണ്ടെന്നും, മാനസീക പ്രശ്നങ്ങളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ലെന്നും ബാന്ദ്ര കോടതി വിധിച്ചതിനെ തുടർന്നാണ് ഫൈസൽ സ്വതന്ത്രനായത്. പുതിയ ചുവടുവെപ്പിലൂടെ വീണ്ടും ചലച്ചിത്ര മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഫൈസൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA