കൂടെയുള്ള ഡാൻസർ കൈവിട്ടു; നിലവിളിച്ചു നിക്കി വീണത് പ്രഭുദേവയുടെ ദേഹത്തേയ്ക്ക്

Nikki-kalrani-fall
SHARE

തെന്നിന്ത്യയാകെ തരംഗമായി മാറിയ ഗാനമാണ് 'ചാർളി ചാപ്ലിന്‍ ടു'വിലെ 'ചിന്നമച്ചാ'. പ്രഭുദേവയും നിക്കി ഗൽറാണിയും എത്തുന്ന ഗാനം ആസ്വാദകമനം കീഴടക്കിയിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങ് സമയത്തു സംഭവിച്ച ഒരു രംഗത്തിന്റെ വിഡിയോ പങ്കുവെക്കുകയാണ് നിക്കി ഗൽറാണി. ഷൂട്ടിങ്ങിനിടെ പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വിഡിയോയാണു താരം പങ്കുവച്ചത്. 

കൂടെയുള്ള മൂന്നുപേർക്കു മുകളിലിരുന്നു കൈവീശിയുള്ള ഡാൻസ് രംഗം ചിത്രീകരിക്കുന്നതിനിടെയാണു സംഭവം. കൂട്ടത്തിൽ ഒരാൾ പെട്ടന്നു മാറിയതോടെ നിക്കി ഗൽറാണി പ്രഭുദേവയുടെ ദേഹത്തേയ്ക്കു മറിഞ്ഞു വീഴുകയായിരുന്നു. നിക്കിതന്നെ പങ്കുവച്ച വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തമാശ രൂപത്തിലാണ് നിക്കി വിഡിയോ പങ്കുവച്ചതെങ്കിലും കൂടുതൽ ശ്രദ്ധ വേണമെന്നാണ് ആരാധകരുടെ കമന്റുകൾ. 

നാടൻപാട്ടു കലാകാരൻമാരായ സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അംരീഷാണു സംഗീതം. ചെല്ലതങ്കയ്യയുടെ വരികള്‍. 

പ്രഭുദേവ നായകനായി 2002ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിന്റെ രണ്ടാം പതിപ്പാണു ചിത്രം. ശക്തി ചിദംബരം തന്നെയാണു ചിത്രത്തിന്റെ രണ്ടാംഭാഗവും ഒരുക്കുന്നത്. ചിത്രം ഉടൻ തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA