ഉയിരായി ഒരുവൻ; സായ് പല്ലവി എത്തിയത് ഹൃദയത്തിലേയ്ക്ക്

Dhanush-Sai-Pallavi--img-1
SHARE

ഉള്ളിൽ പ്രണയമുണ്ടായാൽ മാത്രം ഒരാൾ മറ്റൊരാൾക്കു പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവളോ ആകണമെന്നില്ല. അതു പ്രകടിപ്പിക്കുന്ന രീതിയിലായിരിക്കും ആത്മാവിലേക്ക് എത്തുന്നത്. ജീവനായി മാറുന്നത്. അങ്ങനെ അതിമനോഹരമായ പ്രണയവുമായി എത്തുകയാണ് മാരി ടുവിലെ ഗാനത്തിലൂടെ ധനുഷും സായ് പല്ലവിയും. ധനുഷിന്റെ തന്നെയാണു വരികൾ. ഇളയരാജയും മാനസിയും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. യുവൻ ശങ്കർ രാജയുടെ മനോഹര സംഗീതം. 

Dhanush-Sai-Pallavi--img-3

പ്രണയം എല്ലാ ദുഃഖങ്ങളെയും തരണം ചെയ്യാനുള്ള ദിവ്യഔഷധമായി മാറുകയാണ് ഇവിടെ. പ്രണയത്തിലൂടെ ജീവിതത്തിന്റെ പോരായ്മയെ അതിജീവിക്കുകയാണവർ. ഹൃദയ സ്പർശിയായ ഗാനമാണ് ഇതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ധനുഷിന്റെയും സായ്പല്ലവിയുടെയും പ്രണയവും യുവന്റെ സംഗീതവുമാണു ഗാനത്തെ മനോഹരമാക്കുന്നതെന്നും ആരാധകർ പറയുന്നു. മറ്റൊരു നിരീക്ഷണം ഇളയരാജയുടെ ശബ്ദം സംബന്ധിച്ചാണ്. എത്ര മനോഹരമായാണ് ഇളയരാജ പാടിയിരിക്കുന്നതെന്ന് പറയുന്നവരും കുറവല്ല. 

Dhanush-Sai-Pallavi--img-4

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ഇതിനോടകം പത്തേകാൽ ലക്ഷത്തോളം ആളുകൾ കണ്ടു. ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ലിറിക് വിഡിയോയ്ക്കും ലഭിച്ചത്. ചിത്രം എത്തിയതോടെ ഗാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA