'ബ്യൂട്ടിഫുൾ ഹോട്ട് സോങ്' എന്ന് വിലയിരുത്തൽ; ആദ്യം വിമർശനം, പിന്നെ കയ്യടി

chamma-Chamma
SHARE

ആസ്വാദകമനം കവർന്ന ഗാനമാണ് 'ചൈനാ ഗേറ്റി'ലെ 'ഛമ്മാ ഛമ്മാ'. ഗാനത്തിന്റെ റീമെയ്ക്ക് എത്തുകയാണ് ഫ്രോഡ് സയ്യാനിൽ. എലൈ ഓറത്തിന്റ ഗ്ലാമർ നൃത്തത്തിലൂടെ എത്തുകയാണു ഗാനം. തനിഷ്ക് ബാഗ്ജിയാണു ഗാനം റീമേയ്ക്ക് ചെയ്തത്. നേഹ കക്കാർ, റോമി, അരുൺ, ഐക എന്നിവര്‍ ചേർന്നാണു റീമെയ്ക്ക് വേർഷൻ ആലപിച്ചിരിക്കുന്നത്. 

നേരത്തെ ഗാനത്തിന്റെ ടീസർ എത്തിയപ്പോൾ വലിയ വിമർശനം ഉയർന്നിരുന്നു. നഗ്നതാ പ്രദർശനത്തിലൂടെ ഗാനം വികലമാക്കി എന്നായിരുന്നുപ്രധാന വിമർശനം. എന്നാൽ ഗാനത്തിന്റെ മുഴുവൻ വിഡിയോ എത്തിയതോടെ അഭിപ്രായം മാറി. ഗ്ലാമർ എന്നതിലുപരി എലൈയുടെ നൃത്തമാണു ഗാനത്തെ തരംഗമാക്കുന്നത്. മൂന്നരക്കോടിയിലധികം ആളുകൾ ഇതിനോടകം തന്നെ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. 'ബ്യൂട്ടിഫുൾ ഹോട്ട് സോങ്' എന്നാണു പലരുടെയും വിലയിരുത്തൽ. നേഹ കക്കാറുടെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരുടെ എണ്ണവും കുറവല്ല. 

image3

ഗാനത്തിന്റെ ഒറിജിനൽ വേർഷനിൽ എത്തുന്നത് ഊർമിളയാണ്. ഊർമിളയുടെ നൃത്തചുവടുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. അൽക യാഗ്നിക്, ശങ്കർ മഹാദേവൻ വിനോദ് റാത്തോഡ് എന്നിവർ ചേർന്നാണു ആലാപനം. അനുമാലിക്കിന്റെ സംഗീതം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA