ചെറിയ വീഴ്ച സാരമില്ല; എമ്മാതിരി ഡാൻസാണ്; കയ്യടിച്ച് ആരാധകർ

ചിന്ന മച്ചാൻ വിഡിയോ
  • തകർപ്പൻ ഡാൻുസമായി പ്രഭുദേവയും നിക്കി ഗൽറാണിയും
  • ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ കൂടുതൽ ഇഷ്ടപ്പെട്ടെന്ന് ആരാധകര്‍
Prabhu-2.jpg.image.845
SHARE

ലിറിക് വിഡിയോ എത്തിയ നാള്‍ മുതൽ തന്നെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമാണ് ചിന്ന മച്ചാൻ. ഇപ്പോഴിതാ ഗാനത്തിന്റെ എത്തിയിരിക്കുകയാണ്. പ്രഭുദേവയുടെയും നിക്കി ഗൽറാണിയുടെയും തകർപ്പൻ ഡാൻസുമായാണ് വിഡിയോ എത്തുന്നത്. 

ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. നാടൻപാട്ടു കലാകാരൻമാരായ സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭു, സമീർ, അധ ശർമ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. എത്രനാളായി ഈ വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ

അംരീഷ് ആണ് സംഗീതം. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. റിലീസ് ചെയ്തു  മണിക്കൂറുകൾക്കകം തന്നെ പത്തുലക്ഷത്തോളം പേർ ഗാനം യൂട്യൂബിൽ കണ്ടു. 2002ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിന്റെ രണ്ടാം പതിപ്പാണ് ചിത്രം. ഗാനത്തിന്റെ മേക്കിങ് വിഡിയോയിൽ നിക്കി ഗൽറാണി വീഴുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ താരം തന്നെ പങ്കുവച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA