ചിമ്പു ഇങ്ങനെ നിരാശപ്പെടുത്തരുത്; ആരാധകർ തിരിച്ചടിച്ചു

HIGHLIGHTS
  • ചിമ്പു നിരാശപ്പെടുത്തി എന്ന് ആരാധകർ
  • റീമിക്സ് ഗംഭീരമെന്നും അഭിപ്രായം
STR
SHARE

തമിഴകത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് വാങ്ക മച്ചാ വാങ്കാ. എംജിആർ അനശ്വരമാക്കിയ ഗാനം പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചിമ്പു. വന്ത രാജാവത്താൻ വരുവേൻ എന്ന ചിത്രത്തിലാണ് വാങ്ക മച്ചാ വാങ്കാ എന്ന ഗാനത്തിന്റെ റിമിക്സ് ഉപയോഗിച്ചിരിക്കുന്നത്.  ഹിപ് ഹോപ് തമിഴാ ആണ് ഗാനം റീമിക്സ് ചേയ്തിരിക്കുന്നത്. കൗശിക് കൃഷ് ആണ് ആലാപനം.

നാലേകാൽ ലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടു. ചിമ്പുവിന്റെ വ്യത്യസ്തമായ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. എന്നാൽ ഒരുകാലത്ത് തമിഴകത്തെ മികച്ച ഡാൻസർ ആയിരുന്ന എസ്ടിആറിന്റെ ഇപ്പോഴത്തെ പ്രകടനം നിരാശാജനകമാണെന്നാണ് ചിലരുടെ വിമർശനം. ചിലർ രൂക്ഷഭാഷയിൽ ചിമ്പുവിന്റെ ഡാൻസിനെ വിമർശിച്ചെങ്കിലവും അത്രയും രൂക്ഷമായി വിമർ‌ശിക്കാൻ ചിമ്പുവിന്റെ കടുത്ത ആരാധകർക്കു സാധിക്കുന്നില്ല. 'പാട്ടും ഡാൻസും നന്നായിട്ടുണ്ട്. പക്ഷേ, നല്ല സിനിമ തിരഞ്ഞെടുക്കാൻ‌ ചിമ്പു ശ്രദ്ധിക്കണം' എന്നാണ് ആരാധകരുടെ സ്നേഹ വിമർശനം. എന്നാൽ മേഘ ആകാശിന്റെ നൃത്തം മികവു പുലർത്തുന്നതാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

megha-akash

ചിമ്പു നായകനാകുന്ന ചിത്രത്തിൽ കാതറിൻ തെരേസ, മേഘ ആകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുന്ദർ ആണ് ചിത്രത്തിന്റെ സംവിധാനം. 1956ൽ പുറത്തിറങ്ങിയ എംജിആർ ചിത്രം മധുരൈ വീരനിലേതാണ് വാങ്കാ വാങ്കാ എന്ന ഗാനം. പി. ലീലയാണു ഗാനം ആലപിച്ചിരിക്കുന്നത്. ജി. രാമനാഥന്റെതാണു സംഗീതം. 

ഈ ഗാനത്തിന്റെ റിമിക്സ് ആണ് പുതിയ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിമ്പുവിന്റെ ഡാൻസിന് വിമർശനം ഉയർന്നെങ്കിലും ഹിപ് ഹോപ് തമിഴന്റെ റിമിക്സിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA