ഗ്ലാമർ ചുവടുവെപ്പുമായി അദ വന്നു; നിഷ്പ്രഭമാക്കി പ്രഭുദേവ

Prabhudeva-adahsharma
SHARE

തകർപ്പൻ ഡാൻസും ഗ്ലാമറുമായി എത്തുകയാണ് പ്രഭുദേവ  പ്രധാന വേഷത്തിലെത്തുന്ന ചാർളി ചാപ്ലിൻ-2വിലെ പുതിയ ഗാനം. ജഗദീഷ് കുമാറും ഭാർഗവിയും ചേർന്നാണു ഐ വാണ്ട് ടു മാരി യു മാമാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് അംരിഷിന്റെ സംഗീതം. 

പ്രഭുദേവയുടെയും അദ ശർമയുടെയും ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനരംഗത്തിൽ ഗ്ലാമറായാണ് അദ ശർമ എത്തുന്നത്. മികച്ച ഡാൻസ് നമ്പറാണ് ഗാനം. മൂന്നുലക്ഷത്തി എഴുപതിനായിരത്തോളം പേർ ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. അദയുടെ ഗ്ലാമർ പ്രകടനത്തെ വെല്ലുന്നതാണ് പ്രഭുദേവയുടെ തകർപ്പൻ ഡാൻസ് എന്നാണ് ആരാധകരുടെ അഭിപ്രായം. എന്നിരുന്നാലും പ്രഭുദേവയ്ക്കൊപ്പമുള്ള ഡാൻസ് മോശമല്ല. ചിത്രത്തിലെ ചിന്നമച്ചാൻ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ചിന്നമച്ചാൻ എന്ന ഗാനത്തിലെ ഡാൻസിനേക്കാൾ ഗംഭീരമാണ് പുതിയ ഗാനമെന്നാണ് ചിലരുടെ അഭിപ്രായം. നിക്കി ഗൽറാണിയായിരുന്നു പ്രഭുദേവയ്ക്കൊപ്പം ചിന്ന മച്ചാനിൽ ചുവടുവച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA