ആരാധകർ സ്വീകരിക്കുമോ, നയൻസിന്റെ പുതിയ രൂപം; തരംഗമായി ഗാനം

HIGHLIGHTS
  • വ്യത്യസ്തമായ ഗെറ്റപ്പിലാണ് നയൻ താര എത്തുന്നത്
  • കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു
Nayanthara
SHARE

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നയൻതാര ചിത്രമാണ് ഐറ. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി. ഗാനത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് നയൻ താര എത്തുന്നത്. ഗാനത്തിന്റെ ലിറിക് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സുന്ദര മൂർത്തിയാണു ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. താമരയുടേതാണു വരികൾ.

ചിത്രത്തിൽ ഡബിൾ റോളിലാണ് നയൻതാര എത്തുന്നത്. ഹൊറർ ഡ്രാമ മൂവിയായാണ് ചിത്രം എത്തുന്നത്. സാർജുൻ കെ.എം. ആണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഐറിയിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചത്. താമരയുടെത് കവിത തുളുമ്പുന്ന വരികളാണെന്നും അദ്ദേഹം പറയുന്നു. നയൻതാരയുടെ പുതിയ രൂപം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നു കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു. 

2018ൽ കൊളമാവ് കോകില, ഇമൈക നൊടികൾ തുടങ്ങിയ ചിത്രങ്ങളിൽ നയൻനാര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 2019ൽ നയൻതാരയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. നയൻതാരയ്ക്കു പുറമെ കലൈയരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാത്രമല്ല മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു എന്നതും ഐരയുടെ പ്രത്യേകതയാണ്. തെലുങ്കിലും തമിഴിലുമായി കുറച്ചധികം സിനിമകൾ 2019ൽ നയൻതാരയെ കാത്തിരിപ്പുണ്ട്. ഐറയും ആരാധകരെ നിരാശപ്പെടുത്തില്ല എന്നു തന്നെയാണു പ്രതീക്ഷ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA